മക്ക-ഹൃദയാഘാതത്തെ തുടർന്ന് മക്ക അസീസിയയിലെ കിംഗ് അബ്ദുല്ല മെഡിക്കൽ സിറ്റിയിൽ പ്രവേശിപ്പിക്കപ്പെട്ട മുസ്ലിം ലീഗ് കോഴിക്കോട് ജില്ല പ്രസിഡന്റ് എം.എ റസാഖ് മാസ്റ്റർ സുഖം പ്രാപിച്ചു വരുന്നു.
കഴിഞ്ഞ ദിവസമാണ് റസാഖ് മാസ്റ്ററെ ഹൃദയഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹജ് തീർത്ഥാടനത്തിനായി കഴിഞ്ഞ ദിവസമാണ് റസാഖ് മാസ്റ്റർ മക്കയിൽ എത്തിയത്.
ഒരാഴ്ചയോളം ചികിത്സ വേണ്ടി വരുമെന്ന് കെ എം സി സി ഭാരവാഹികൾ പറഞ്ഞു
![]()
