മനാമ: ബഹ്റൈന്‍ കെ.എം.സി.സി സൗത്ത് സോണ്‍ കമ്മിറ്റിയുടെ പ്രവര്ത്താനോദ്ഘാടനത്തിലെ മുഖ്യപ്രഭാഷകന്‍ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ഷിബു മീരാന്‍ ബഹ്റൈനില്‍ എത്തി. കെ.എം.സി.സി സംസ്ഥാന കമ്മിറ്റിയുടെയും സൗത്ത്സോണ്‍ കമ്മിറ്റിയുടെയും നേതൃത്വ ത്തില്‍ എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു.മെയ് 31 വെള്ളിയാഴ്ചയാണ് പരിപാടി.
എ.പി ഫൈസല്‍, സലീം തളങ്കര, ഒകെ കാസിം, ഗഫൂര്‍ കൈ പ്പമംഗലം, റഷീദ് ആറ്റൂര്‍, സഹില്‍ തൊടുപുഴ, റാഷിദ് അവിയൂര്‍, ഖലീല്‍ വെട്ടിക്കാട്ടിരി, അന്സിഫ് കൊടുങ്ങല്ലൂര്‍, ആഷിഖ് മേല്പ്പ ത്തൂര്‍, റിയാസ് വയനാട്, ഉമ്മര്‍ അബ്ദുള്ള എറണാകുളം, സുലൈമാന്‍ ആറ്റൂര്‍, നസീബ് കൊച്ചിക്കാരന്, മുനീര്‍ അകലാട്, ഹമീദ് ആദൂര്‍, യൂസഫ് വടുതല, അലി എന്നിവര്‍ പങ്കെടുത്തു
![]()
