ജുബൈൽ: ജുബൈൽ നവോദയ രക്ഷാധികാരിയും സാമൂഹ്യ പ്രവർത്തനങ്ങളിൽ നേതൃനിരയിൽ നിറസാന്നിധ്യമായിരുന്ന മുൻ പ്രവാസി കണ്ണൂർ താഴെ ചൊവ്വ സ്വദേശി പ്രേംരാജ് (64 വയസ്സ്) നാട്ടിൽ നിര്യാതനായി. കഴിഞ്ഞ കോവിഡ് കാലം വരെ ജുബൈലിലെ സാമൂഹ്യ സാംസ്ക്കാരിക രംഗത്തു സജീവമായി ഉണ്ടായിരുന്ന ആദ്ദേഹം ഒടുവിൽ നവോദയ കേന്ദ്ര എക്സിക്യുറ്റിവ് അംഗവും ജുബൈൽ വെൽഫയർ അസോസിയേഷൻ വൈസ് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. മൂന്ന് പതിറ്റാണ്ടു കാലമായി പ്രവാസ ജീവിതം നയിച്ചിരുന്ന ഇദ്ദേഹത്തിനെ അസുഖ ബാധയെ തുടർന്ന് പ്രവാസം അവസാനിപ്പിച്ചു കഴിഞ്ഞ മൂന്നു വർഷമായി നാട്ടിൽ സ്ഥിര താമസമാക്കിയിരുന്നു. മംഗലാപുരത്തു വിദഗ്ധ ചികിത്സ നടക്കുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്. ഭാര്യ ടീന , മകൾ പ്രിന്ന മകൻ പ്രസിൻ മരുമകൾ വിബിഷ.
പ്രേംരാജിന്റെ നിര്യാണത്തിൽ ജുബൈലിലെ സാംസ്ക്കാരിക സംഘടനാ പ്രവർത്തകരും, നവോദയയും അനുശോചനം രേഖപ്പെടുത്തി.
![]()
