ദുബായ് :മുൻ എം എൽ എ ശോഭന ജോർജ്ജിന് യു എ ഇ ഗോൾഡൻ വിസ.വിസാ നടപടികൾ പൂർത്തിയാക്കിയ ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് വെച്ച് സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നാണ് ശോഭന വിസ സ്വീകരിച്ചത്. 10 വർഷത്തെ വിസയാണ് പതിച്ചിരിക്കുന്നത്.മൂന്ന് തവണ ചെങ്ങന്നൂർ മണ്ഡലത്തിൽ നിന്ന് എംഎൽഎ ആയ ശോഭന നിലവിൽ കേരള സർക്കാരിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ ഔഷധിയുടെ ചെയർപേഴ്സൺ ആണ്. ബിസിനസ്-ചലച്ചിത്ര-കായിക-സാംസ്കാരിക-സാഹിത്യ രംഗം ഉൾപ്പെടെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കാണ് യുഎഇ ഗോൾഡൻ വിസ നൽകുന്നത്.
![]()
