റിയാദ് : റിയാദിലെ തലശ്ശേരിക്കാരുടെ കൂട്ടായ്മയായ ടി.എം.ഡബ്ള്യു.എ – റിയാദ് വാർഷികത്തോടനുബന്ധിച്ചു ഒരു വർഷം നീണ്ടു നിക്കുന്ന ആഘോഷങ്ങൾക്ക് മെയ് 31 നു തുടക്കം കുറിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു .”ടി എം ഡബ്ള്യു എ റിയാദ് തലശ്ശേരി ഫെസ്റ്റ്” മെയ് 31 വെള്ളിയാഴ്ച എക്സിറ്റ് 16 ലെ റായിദ് ബാഡ്മിന്റൺ അക്കാഡമിയിൽ വെച്ച് സംഘടിപ്പിക്കുന്ന ബാഡ്മിന്റൺ ടൂർണമെന്റോടുകൂടി ആരംഭിക്കുകയാണ്.
സെപ്റ്റംബർ അവസാന വാരം റിയാദിലെ കുടുംബിനികളെ സംഘടിപ്പിച്ച് വിപുലമായ പാചക മത്സരവും അതോടൊപ്പം റിയാദിൽ ആദ്യമായി പുരുഷന്മാരുടെ ലൈവ് ഫുഡ് ഫെസ്റ്റിവൽ കൂടി സംഘടിപ്പിക്കുവാൻ പദ്ധതിയുണ്ട്. ഒക്ടോബർ, നവംബർ മാസങ്ങളിൽ ക്രിക്കറ്റ്, ഫുട്ബോൾ ടൂര്ണമെന്റുകളും സംഘടിപ്പിക്കുന്നുണ്ട്.
എല്ലാ വർഷവും നടത്തിവരാറുള്ള ക്രിക്കറ്റ്, ഫുട്ബോൾ, ബാഡ്മിന്റൺ ടൂർണമെന്റുകൾക്കും കുട്ടികൾക്കുള്ള ഖുർആൻ പാരായണം, ചിത്ര രചന, പാചക മത്സരം, സംഗമം തുടങ്ങിയ പരിപാടികൾക്ക് പുറമേ പുതുമയാർന്ന പല പരിപാടികളും അരങ്ങേറും.
ഡിസംബർ മാസത്തിൽ വിവിധങ്ങളായ കലാ കായിക മത്സരങ്ങൾ ഉൾക്കൊള്ളിച്ച് സംഘടിപ്പിക്കുന്ന വർണ്ണശബളമായ തലശ്ശേരി സംഗമത്തോടെ ഈ വർഷത്തെ തലശ്ശേരി ഫെസ്റ്റിന് തിരശീല വീഴും.
വാർത്ത സമ്മേളനത്തിൽ അഷ്കർ വി.സി(പ്രസിഡന്റ്),
അൻവർ സാദാത്ത് ടി.എം(സെക്രട്ടറി), അഫ്താബ് അമ്പിലായിൽ(വൈസ് പ്രസിഡന്റ്), ഹാരിസ് പി.സി (ഇവെന്റ്സ് ഹെഡ്), ഫുഹാദ് കണ്ണമ്പത്ത് (സ്പോർട്സ് ഹെഡ്), തൻവീർ ഹാഷിം(സ്പോൺസർഷിപ് ഹെഡ്) എന്നിവർ പങ്കെടുത്തു.
![]()
