തിരുവനന്തപുരം : സംസ്ഥാനത്തെ രാജ്യസഭയിലേക്കുള്ള മൂന്ന് സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജൂണ്‍ 25നു നടക്കും.ജൂണ്‍ ആറിനു വിജ്ഞാപനം പുറത്തിറങ്ങും. പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 13 ആണ്. ജൂണ്‍ 18 പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം.എളമരം കരീം, ബിനോയ് വിശ്വം, ജോസ് കെ മാണി എന്നിവരുടെ ഒഴിവുകളിലേക്കാണ് തെരഞ്ഞെടുപ്പ്. ജൂണ്‍ 25നു രാവിലെ 9 മണി മുതല്‍ വൈകീട്ട് 4 മണി വരെയാണ്. അന്നു തന്നെ വോട്ടെണ്ണുമെന്നു തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.
![]()
