കുവൈറ്റ് : പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകളിൽ വിജയിച്ച കാസർകോട് ജില്ലയിലെ കെ.എം.സി.സി മെംബർമാരുടെ മക്കൾക്ക് കെ.എം.സി.സി ഹമീദലി ശംനാടിന്റെ ഓർമക്കായി ഏർപ്പെടുത്തിയ വിദ്യാഭ്യാസ അവാർഡിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. കെ.എം.സി.സി സ്റ്റേറ്റ് ഉപാധ്യക്ഷൻ ഇഖ്ബാൽ മാവിലാടം ജില്ല എജുക്കേഷൻ കൺവീനർ ഹസ്സൻ ബല്ലക്ക് നൽകി പ്രകാശനം ചെയ്തു. ജില്ല ആക്ടിങ് പ്രസിഡന്റ് ഫാറൂഖ് തെക്കേക്കാട് അധ്യക്ഷത വഹിച്ചു.ചടങ്ങിൽ ജില്ല ആക്ടിങ് ജനറൽ സെക്രട്ടറി ഖാലിദ് പള്ളിക്കര, ട്രഷറർ ഖുതുബുദ്ദീൻ, വൈസ് പ്രസിഡന്റ് അബ്ദുല്ല കടവത്ത്, ശുഹൈൽ ബല്ല, കബീർ തളങ്കര സെക്രട്ടറി റഫീഖ് ഒളവറ തൃക്കരിപ്പൂർ മണ്ഡലം പ്രസിഡന്റ് ഖാദർ കൈതക്കാട്, വൈസ് പ്രസിഡന്റ് അബ്ദുൽ ഹകീം ഹസനി എന്നിവർ സംബന്ധിച്ചു. ഹസ്സൻ ബല്ല സ്വാഗതവും സവാദ് സി.കെ ഉദുമ നന്ദിയും പറഞ്ഞു.
![]()
