ദുബായ് : യു എ ഇ യിൽ പിഴകൾ ഇനി ഓൺലൈനിൽ മാത്രം അടയ്ക്ക്കാൻ സാധിക്കു. ട്രാഫിക് പിഴകളും വ്യക്തിപരമായ മറ്റ് പിഴകളും ഇനി മുതൽ കസ്റ്റമർ ഹാപ്പിനസ് സെന്ററുകളിലും മറ്റ് സേവന കേന്ദ്രങ്ങളിലും സ്വീകരിക്കില്ലെന്ന് ദുബായ് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. ആർ.ടി.എയുടെ വെബ്സൈറ്റ് വഴിയോ സ്മാർട്ട് ആപ്ലിക്കേഷൻ വഴിയോ മാത്രമേ ഇനി മുതൽ പിഴ അടക്കാൻ കഴിയുള്ളു. ലളിതമായ നടപടികളിലൂടെ ഓൺലൈനായി പിഴ അടക്കാമെന്നും ആർ.ടി.എ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം സ്മാർട്ട് ആപ്ലിക്കേഷന്റെ പരിഷ്കരിച്ച പുതിയ പതിപ്പ് ആർ.ടി.എ പുറത്തിറക്കിയിരുന്നു. ഡാഷ് ബോർഡിൽ ആർ.ടി.എയുടെ മുഴുവൻ സേവനങ്ങളും ലഭ്യമാവുന്ന രീതിയിലുള്ള ക്രമീകരണം വരുത്തിയാണ് സ്മാർട്ട് ആപ്ലിക്കേഷന്റെ പുതിയ പതിപ്പ് പുറത്തിറക്കിയിത്.സാലിക് ഓൺലൈൻ പേമെന്റ്, നോൾകാർഡ് റീചാർജ്, വൗച്ചർ ടോപ്പപ് എന്നിവയ്ക്കൊപ്പം ലൈസൻസും വാഹന രേഖകളും പുതുക്കുന്നതിനും ആപ് വഴി കഴിയും. ആപ്പിൾ, ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമുകളിൽ നിന്ന് ആപ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
![]()
