ഓ ഐ സി സി ക്ക് ഇനി വനിത കരുത്തും,നേതാക്കളെ പരിചയപ്പെടാം
റിയാദ്: ഓ ഐ സി സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ കീഴിൽ നിലവിൽ വന്ന പ്രഥമ വനിതാ വേദിയെ നയിക്കുന്നത് കൊണ്ഗ്രെസ്സ് പ്രസ്ഥാനത്തിന്റെ കരുത്തരായ വനിതകൾ.പ്രവാസത്തിനു മുൻപ് തന്നെ സംഘടനയുടെ വിവിധ തലങ്ങളിൽ പ്രവർത്തിച്ച ഇവർ സംഘടനാ സംവിധാനത്തിന് മുതൽ കൂട്ട് തന്നെയായിരിക്കുമെന്ന് സെൻട്രൽ കമ്മീറ്റി നേതൃത്വം വിലയിരുത്തുന്നു
ആലപ്പുഴ ജില്ലയിലെ കായംകുളം സ്വദേശിനിയാണ്.കേരള വിദ്യാർത്ഥി യൂണിയൻ രാഷ്ട്രീയത്തിലൂടെ ആണ് പൊതു രംഗത്തേക്ക് എത്തുന്നത്.എം എസ് സി നഴ്സിങ് നു പഠിക്കുമ്പോൾ കണ്ണൂർ കൊയ്ലി കോളേജ് ഓഫ് നഴ്സിങ്ങിൽ യൂണിയൻ വൈസ് ചെയർമാൻ ആയിരുന്നു.കഴിഞ്ഞ അഞ്ചു വർഷമായി റിയാദ് കിംഗ് സൗദി മെഡിസിറ്റിയിൽ മെട്രേണിറ്റി വിഭാഗത്തിലെ നഴ്സാണ്.ഭർത്താവ് വിനീഷ് റിയാദിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നു.മക്കൾ:ദീക്ഷ,ദ്രുവ് വിനീഷ്.
പ്രസിഡന്റ് : മൃദുല വിനീഷ്

റിയാദിലെ സാമൂഹിക സാംസ്കാരിക രംഗത്തെ നിറ സാനിധ്യവും സംഘടനകളുടെ വിവിധ ഭാരവാഹിത്വങ്ങളും വഹിക്കുന്ന വല്ലി ജോസ് ഏവർക്കും സുപരിചിതയാണ്.പത്തനംതിട്ട റാന്നി സ്വദേശിയാണെങ്കിലും പഠിച്ചതും വളർന്നതും ബാംഗ്ലൂരാണ്.പഠനകാലത്ത് എൻ എസ് യു വിന്റെ സജീവ പ്രവർത്തകയായിരുന്നു.1996 മുതൽ ഓ ഐ സി സി അംഗമാണ്.സൗദിയിൽ സ്വകാര്യ കമ്പനി ജീവനക്കാരനായ ഇരിങ്ങാലക്കുട സ്വദേശി ജോസ് ആന്റണി തറയിലാണ് ഭർത്താവ്.ഏക മകൻ ജഫ് ജോസ് കാനഡയിൽ ഉപരിപഠനം നടത്തുന്നു.
ജനറൽ സെക്രട്ടറി(സംഘടനാ ചുമതല): വല്ലി ജോസ്

ഒ ഐ സി സി വനിത വേദിയുടെ പ്രഥമ ട്രഷറർ കോൺഗ്രെസ് പാരമ്പര്യുമുള്ള കുടുംബത്തിൽ നിന്നുള്ള വനിതയാണ്.റിയാദിലെ ഓ ഐ സി സി യുടെ സ്ഥാപക നേതാവും നേതാവും ഒ ഐ സി സി മലപ്പുറം ജില്ല പ്രസിഡന്റും കൂടിയായ സിദ്ധിക്ക് കാല്ലൂപറമ്പിന്റെ ഭാര്യയാണ്.ഓ ഐ സി സി യുടെ പരിപാടികളിൽ ഭർത്താവിനൊപ്പം സജീവമായുള്ളതിനാൽ റിയാദിലെ പാർട്ടി പ്രവർത്തകർക്ക് സുപരിചിതയാണ്.
സഹോദരൻ സൈദാലി തെന്നല മണ്ഡലം കൊണ്ഗ്രെസ്സ് കമ്മിറ്റി പ്രെസിഡണ്റ്റാണ്.
മക്കൾ :മുഹമ്മദ് സിനാൻ,ഷിബിൻ സിദ്ധിഖ് ,സൗദ് ബിൻ സിദ്ധിഖ് ,സനൂബ്ര് ഹലീമ
സൈഫുനിസ സിദ്ദിഖ് : ട്രഷറർ

![]()
