ദമാം : റിയാദ് ഓ ഐ സി സി നേതാക്കൾ രമേശ് ചെന്നിത്തലയുമായി ദമാമിൽ കൂടിക്കാഴ്ച നടത്തി.
ഓ ഐ സി സി സൗദി നാഷണൽ കമ്മീറ്റി ട്രഷറർ റഹ്മാൻ മുനമ്പത്ത്,കൊല്ലം ജില്ലാ പ്രസിഡന്റ് ഷഫീഖ് പുരക്കുന്നിൽ,ജനറൽ സെക്രട്ടറി പ്രെഡിൻ അലക്സ് കൊട്ടാരക്കര,നിർവ്വാഹക സമിതി അംഗം ഹാഷിം എന്നിവരാണ് രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തിയത്.ആനുകാലിക പ്രവാസി രാഷ്ട്രീയ ചർച്ചയും പാർലമെന്റ് ഇലക്ഷൻ വിലയിരുത്തലും നടത്തിയതായി നേതാക്കൾ ജി സി സി ടൈംസ്നോട് പറഞ്ഞു.
ഓ ഐ സി സി ജുബൈൽ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ജുബൈൽ ഫെസ്റ്റ് 2024 ൽ എടുക്കാൻ എത്തിയതായിരുന്നു മുൻ പ്രതിപക്ഷ നേതാവ്.
![]()
