കുവൈറ്റ് സിറ്റി: കുവൈറ്റിൽ പൗരന്മാരും പ്രവാസികളും നിശ്ചിത സമയത്തിനകം വരലടയാളം ഉള്‍പ്പെടെയുള്ള ബയോമെട്രിക് രജിസ്ട്രേഷന് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ അവര്‍ക്ക് ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങളൊന്നും ലഭിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്കി. രാജ്യത്തെ പൗരന്മാര്ക്ക് ഈ വര്‍ഷം സെപ്റ്റംബര്‍ 30ഉം പ്രവാസികള്‍ക്ക് ഡിസംബര്‍ 30ഉമാണ് പുതുക്കിയ തീയതി. ഈ തീയതിക്കു ശേഷം സര്‍ക്കാരിന്റെ എല്ലാ സേവനങ്ങളും മറ്റ് നടപടിക്രമങ്ങളും ബയോമെട്രിക് സംവിധാനത്തിലേക്ക് മാറ്റും.
നേരത്തേ ജൂണ്‍ ഒന്നിനകം പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്ന ബയോമെട്രിക് രജിസ്ട്രേഷന് കാലാവധി പിന്നീട് ദീര്‍ഘിപ്പിച്ചിരുന്നു.
![]()
