ബുറൈദ : വിസ തട്ടിപ്പിന് ഇരയായി ജോലിയോ താമസ രേഖകളോ ഇല്ലാതെ ഖസിമിലെ ബുറൈദയിൽ രോഗിയായി മാറി ദുരിതത്തിലായ ബഷീറിന് ഒ ഐ സി സി അൽ ഖസിം സെൻട്രൽ കമ്മറ്റി നിയമപരമായ രേഖകളുണ്ടാക്കി ഫ്ലൈറ്റ് ടിക്കറ്റ് നല്കി നാട്ടിലേക്ക് അയച്ചു. ഒഐസിസി അൽ ഖസിം സെൻട്രൽ കമ്മറ്റിയുടെ ജീവകാരുണ്യ വിഭാഗം കൺവീനറും വൈസ് പ്രസിഡന്റുമായ അബ്ദു റഹ്മാൻ കാപ്പാട് ബഷീറിന് ടിക്കറ്റ് കൈമാറി . ഒ ഐ സി സി അൽ ഖസിം സെൻട്രൽ കമ്മറ്റിയുടെ ജനറൽ സെക്രട്ടറിയും സാമൂഹിക പ്രവർത്തകനുമായ പ്രമോദ് കുര്യൻ കോട്ടയം, ഒ ഐ സി സി യുടെ ഉപദേശക സിമിതി ചെയർമാനും ജീവ കാരുണ്യ പ്രവർത്തകനുമായ സക്കീർ പത്തറ , ട്രഷറർ അനസ് ഹമീദ് തിരുവനന്തപുരം എന്നിവർ ചേർന്ന് യാത്രയയച്ചു.
![]()
