റായ്ബറേലി:എന്റെ മകനെ ഞാൻ നിങ്ങളെ ഏൽപിക്കുന്നു, എന്നെ സ്നേഹിച്ചതുപോലെ അവനെയും സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുക, രാഹുൽ നിങ്ങളെ നിരാശപ്പെടുത്തില്ല’’– റായ്ബറേലിയിലെ വോട്ടർമാരോട് വികാരഭരിതയായി സോണിയ ഗാന്ധി അഭ്യർഥിച്ചു.
‘‘ഇന്ദിര ഗാന്ധിയും റായ്ബറേലിയിലെ ജനങ്ങളും പകർന്നുതന്ന പാഠങ്ങളാണ് രാഹുലിനെയും പ്രിയങ്കയെയും ഞാൻ പഠിപ്പിച്ചത്. എല്ലാവരെയും ബഹുമാനിക്കാനും ദുർബലരെ സംരക്ഷിക്കാനും അനീതിക്കെതിരെ പോരാടാനുമാണ് അവരെ പഠിപ്പിച്ചത്.
നൂറ്റാണ്ടിന്റെ പഴക്കമുള്ള ബന്ധമാണ് റായ്ബറേലിയുമായി തന്റെ കുടുംബത്തിനുള്ളതെന്ന് സോണിയ ഗാന്ധി. ഗംഗാ മാതാവിനു റായ്ബറേലിയിലെയും അവധ് മേഖലയിലെയും ജനങ്ങളുമായുള്ളതുപോലുള്ള ബന്ധമാണതെന്നും അവര് പറഞ്ഞു.
![]()
