തിരുവനന്തപുരം: സ്വകാര്യ സന്ദർശനാർദ്ധം വിദേശയാത്രയിൽ ആയിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ യാത്ര വെട്ടിച്ചുരുക്കി കേരളത്തിൽ തിരിച്ചെത്തി. ഇന്ന് പുലർച്ചെ 3.15നാണ് മുഖ്യമന്ത്രി കേരളത്തിലെത്തിയത്.
മേയ് 19നു രാത്രി തിരിച്ചെത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. നേരത്തെ 21നു മടങ്ങിയെത്തും വിധമായിരുന്നു മുഖ്യമന്ത്രിയുടെ യാത്ര ക്രമീകരിച്ചിരുന്നത്. ഇതിൽ മാറ്റം വരുത്തിയാണ് മടക്കം.
മേയ് ആറിനാണ് സ്വകാര്യ സന്ദർശനത്തിനായി മുഖ്യമന്ത്രി കുടുംബത്തോടൊപ്പം വിദേശത്തേക്കു പോയത്.
സാധാരണ വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തുന്ന മുഖ്യമന്ത്രിയെ സ്വീകരിക്കാൻ ഡിജിപി അടക്കം വിമാനത്താവളത്തിൽ എത്താറുണ്ട്. എന്നാൽ ഇന്ന് പുലര്‍ച്ചെ വിമാനത്താവളത്തിൽ ആരും തന്നെ എത്തിയിരുന്നില്ല. മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള പൊലീസുകാര്‍ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്.
![]()
