റിയാദ് : റിയാദിലെ സംഗീത കൂട്ടായ്മയായ റിയാദ് ഇന്ത്യൻ മ്യൂസിക് ലവേഴ്സ് അസോസിയേഷൻ(റിംല ) ആറാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന പുതുവെള്ളൈമഴൈ എന്ന സംഗീത പരിപാടി മെയ് 17 നു അൽ മാലി കൺവെൻഷൻ സെന്ററിൽ വെച്ച് വൈകുന്നേരം 7 മണി മുതൽ നടക്കുമെന്ന് റിംല ഭാരവാഹികൾ അറിയിച്ചു .
പ്രശസ്ത തെന്നിന്ത്യൻ ഗായകൻ ഉണ്ണിമേനോൻ നയിക്കുന്ന പുതുവെള്ളൈമഴൈ എന്ന സംഗീത പരിപാടി റിയാദിലെ സംഗീത പ്രേമികൾക്ക് ഒരു നവ്യാനുഭവം ആയിരിക്കുമെന്ന് റിംല ഭാരവാഹികൾ പറഞ്ഞു. നാട്ടിൽ നിന്നും വരുന്ന മ്യൂസിക് ബാൻഡിന് പുറമെ റിയാദിലെ റിംല ഓർക്കേസ്ട്ര ടീമും ചേർന്നൊരുക്കുന്ന ലൈവ് ഓർക്കേസ്ട്ര ആയിരിക്കും പ്രോഗ്രാമിന് ഉണ്ടാകുക.
സൗദി അറേബ്യ എന്റർടൈൻമെന്റ് അതോറിറ്റിയുടെ ലൈസൻസോടുകൂടി നടക്കുന്ന പരിപാടിയിലേക്ക് എൻട്രി തികച്ചും സൗജന്യം ആയിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
![]()
