ആലുവ :ആലുവയില്‍ മാധ്യമ പ്രവര്‍ത്തകയുടെ വീടിന് നേരെ ഗുണ്ടാ ആക്രമണം. കലാകൗമുദി റിപ്പോര്‍ട്ടര്‍ ജിഷയുടെ വീടാണ് അഞ്ചംഗ സംഘം അടിച്ചു തകര്‍ത്തത്. വീട്ടു മുറ്റത്തുണ്ടായിരുന്ന ഇരു ചക്ര വാഹനങ്ങളും തല്ലി തകര്‍ത്തു. പ്രതികളും ജിഷയുടെ ബന്ധുവും തമ്മില്‍ വാക്കുതര്‍ക്കം നിലനിന്നിരുന്നു. ഇതില്‍ ജിഷയാണ് മധ്യസ്ഥത വഹിച്ചിരുന്നത്. ഇതിലെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് കരുതുന്നത്. സംഭവത്തില്‍ നാലു പേരെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളില്‍ ഒരാളെ കൂടി പിടികൂടാനുണ്ട്.
![]()
