സൗദി : ഹഫർ അൽ ബത്തിനിൽ മരണപ്പെട്ട ഉത്തർപ്രദേശ് സ്വദേശിയായ ജയപ്രകാശിന്റെ മൃതദേഹമാണ് ഒന്നര മാസത്തിന് ശേഷം ഒഐസിസി യുടെ ഇടപെടലിലൂടെ സ്വദേശത്ത് എത്തിക്കാൻ സാധിച്ചത്.നിയമകുരുക്കിൽ അകപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കാൻ സാധിക്കാത്തതിനെ തുടർന്ന് ബന്ധുക്കൾ ഇന്ത്യൻ എംബസ്സിക്ക് പരാതി നൽകുകുകയായിരുന്നു
എംബസ്സിയുടെ നിർദ്ദേശപ്രകാരം ഒഐസിസി പ്രസിഡന്റ് വിബിൻ മറ്റത്ത് നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം സ്വദേശത്ത് എത്തിച്ചു. മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്ത് സംസ്കരിച്ചു.
![]()
