കണ്ണൂർ:ഒരു മാസം മുമ്പ് അച്ഛൻ വിഷം നൽകി കൊലപ്പെടുത്തിയ മകളുടെ പത്താം ക്ലാസ് ഫലം നൊമ്പരമായി. എസ്എസ്എൽസി ഫലം വന്നപ്പോൾ ഗോപികയ്ക്ക് ഒമ്പത് എ പ്ലസും ഒരു വിഷയത്തിൽ എ യുമാണ് ലഭിച്ചത്.
പരീക്ഷയെഴുതിയ അടുത്തദിവസമാണ് ഗോപികയെയും അനിയത്തി ജ്യോതികയെയും വിഷം നൽകി അച്ഛൻ കൊലപ്പെടുത്തിയത്.
ശേഷം അച്ഛന് അയനിക്കാട് കുറ്റിയില്‍ പീടികയ്ക്കു സമീപം പുതിയോട്ടില്‍ വള്ളില്‍ ലക്ഷ്മി നിലയത്തില്‍ സുമേഷ് തീവണ്ടിക്ക് മുന്നില്‍ച്ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ഗോപികയുടെ അമ്മ നേരത്തേ മരിച്ചിരുന്നു.
![]()
