റിയാദ് : സൗദി അറേബ്യയിലേക്കുള്ള സന്ദർശകർക്കുള്ള സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി റിയാദ് എയറും സൗദി ടൂറിസം അതോറിറ്റിയും ധാരണാപത്രത്തിൽ ഒപ്പുവച്ചു. 2030-ഓടെ നൂറിലധികം രാജ്യങ്ങളിലേക്കുള്ള യാത്ര സുഗമമാക്കുകയാണ് പ്രധാന ലക്ഷ്യം. വിവിധ സംരംഭങ്ങളിലൂടെ വിനോദസഞ്ചാരികൾക്ക് നൽകുന്ന സേവന നിലവാരം ഉയർത്താനും കരാർ ലക്ഷ്യമിടുന്നു.സൗദി അറബിയയിലേക്കുള്ള സന്ദർശകരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ റിയാദ് എയർ കരാർ ടൂറിസം വികസനത്തിന് വലിയ പിന്തുണയാവും.
![]()
