റിയാദ് : വധശിക്ഷക്ക് വിധിക്കപ്പെട്ട് റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക് സ്വദേശി അബ്ദുറഹീമിനെ മോചിപ്പിക്കുന്നതിനായി കൈകോർത്ത ദവാദ്മിയിലെ മലയാളി സമൂഹം ചെറിയ പെരുന്നാൾ അവധി ദിവസം സ്വരൂപിച്ച 3,92,000 രൂപ റിയാദിലെ നിയമ സഹായ കമ്മറ്റിക്ക് കൈമാറി.
ദവാദ്മിയിലെ മലയാളികളുടെ സംയുക്ത സംഘടനകളുടെ നേതൃത്വത്തിലാണ് ഫണ്ട് സ്വരൂപിച്ചത്.
ദവാദ്മിയിലെ വിവിധ സംഘടന പ്രതിനിധികളുടെ നേതൃത്വത്തിൽ സംയുക്ത സംഘാടക സമിതി രൂപീകരിച്ചായിരുന്നു പ്രവർത്തനം.
കേളി ദവാദ്മി രക്ഷാധികാരി കമ്മറ്റിയംഗം രാജേഷ് കൺവീനറായും, സ്വതന്ത്ര സംഘടനയായ ഹെൽപ്പ് ഡെസ്ക് പ്രതിനിധി ഹുസൈൻ ചെയർമാനായും, കെഎംസിസി പ്രതിനിധി അലി ട്രഷററായും, ഐ.സി.എഫ് പ്രതിനിധി റിയാസ് കോഡിനേറ്ററായും രൂപീകരിച്ച സമിതിയുടെ പ്രവർത്തനങ്ങൾക്ക്
കേളി ദവാദ്മി രക്ഷാധികാരി സമിതി അംഗം ഷാജി പ്ലാവിളയിൽ , കെ.എം സി.സി സെട്രൽ കമ്മറ്റിയംഗം നാസർ ‘ താഴേക്കോട്, റഷീദ് ഗ്യാലക്സി, റാഫി, ഉമ്മർ ,ബിനു ,മുജീബ്,മോഹനൻ, സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി.
ചെറിയ പെരുന്നാൾ കഴിഞ്ഞുള്ള ദിവസത്തെ ഏകദിന ക്യാമ്പയിനായായിരുന്നു ഫണ്ട് ശേഖരണം. മോചനത്തിന് ആവശ്യമായ തുക പൂർത്തിയായ ദിവസം തന്നെ ഫണ്ട് ശേഖരണം അവസാനിപ്പിച്ചിരുന്നു എങ്കിലും, സാങ്കേതിക കാരണങ്ങളാൽ തുക അക്കൗണ്ടിലേക്ക് കൈമാറാൻ കഴിഞ്ഞിരുന്നില്ല.
ദവാദ്മിക്ക് പുറമെ റഫായ, ബിജാദിയ, ആർജ, സാജർ എന്നീപ്രദേശത്തെ പ്രവാസി സമൂഹവും പരിപാടിയിൽ പങ്കാളികളായി.
സ്വരൂപിച്ച തുക റിയാദ് ലീഗൽസെൽട്രഷറർ സെബിൻ ഇക്ക്ബാൽ, മറ്റ് അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ രാജേഷ്, ഷാജി കായംകുളം, ഷാജി പ്ലാവിളയിൽ എന്നിവർ ചേർന്ന് ചെയർമാൻ സിപി മുസ്തഫക്ക് കൈമാറി.
![]()
