ദമാം :സൗദി കിഴക്കൻ പ്രവിശ്യ നവോദയ സാംസ്കാരിക വേദിക്ക് പുതിയ നേതൃത്വം
സൗദി കിഴക്കൻ പ്രവിശ്യയിലെ നവോദയ സാംസ്കാരിക വേദിയുടെ 10ാം കേന്ദ്ര സമ്മേളനം നടത്തി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ 61 അംഗ കേന്ദ്ര കമ്മിറ്റി നിലവിൽ വന്നു. ഹനീഫ മൂവാറ്റുപുഴയെ പ്രസിഡന്റായും രഞ്ജിത്ത് വടകരയെ ജനറൽ സെക്രട്ടറിയായും ഉമേഷ് കലരിക്കലിനെ ട്രഷററായും സമ്മേളനം തെരഞ്ഞെടുത്തു.
29 അംഗ കേന്ദ്ര എക്സിക്യൂട്ടിവിനെയും 61 അംഗ കേന്ദ്ര കമ്മിറ്റിയെയും തെരഞ്ഞെടുത്തു. ബഷീർ വരോട് മുഖ്യ രക്ഷാധികാരിയായി പ്രദീപ് കൊട്ടിയം, പവനൻ മൂലക്കീൽ, രവി പാട്യം, സൈനുദീൻ കൊടുങ്ങല്ലൂർ, ലക്ഷമണൻ കണ്ടമ്പത്ത്, കൃഷ്ണകുമാർ ചവറ, റഹിം മടത്തറ, രാജേഷ് ആനമങ്ങാട്, നന്ദിനി മോഹൻ എന്നിവരടങ്ങിയ 10 അംഗ രക്ഷാധികാരി സമിതിയേയും സമ്മേളനം തെരഞ്ഞെടുത്തു.
![]()
