മനാമ : മുഹറഖ് മലയാളി സമാജത്തിന് 2024 -2025 കാലഘട്ടത്തിലേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തു. മുഹറഖ് എം എം എസ് ഓഫീസിൽ തെരഞ്ഞെടുപ്പ് വരണാധികാരി ലത്തീഫ് കോളിക്കലിൻ്റെ നേതൃത്വത്തിൽ നടന്ന യോഗമാണ് ഭാരവാഹികളെ തെരെഞ്ഞെടുത്തത്.അനസ് റഹീം(പ്രസിഡന്റ്),ആനന്ദ് വേണുഗോപാൽ നായർ(സെക്രട്ടറി),ശിവശങ്കർ കൊച്ചി(ട്രഷറർ ) എന്നിവരാണ് പ്രധാന ഭാരവാഹികൾ.സഹ ഭാരവാഹികളായി അബ്ദുൽ മൻഷീർ, ദിവ്യ പ്രമോദ്(വൈസ് പ്രസിഡന്റ്),ബാഹിറ അനസ്, സുനിൽ കുമാർ(ജോ.സെക്രട്ടറി),തങ്കച്ചൻ ചാക്കോ(അസിസ്റ്റന്റ് ട്രഷറർ), ഫിറോസ് വെളിയൻകോട്(എന്റർടൈൻമെന്റ് കൺവീനർ), മുഹമ്മദ് ഷാഫി(മെംമ്പർ ഷിപ് സെക്രട്ടറി),അബ്ദുൽ റഹ്മാൻ പട്ല(,സ്പോർട്സ് വിംഗ് കൺവീനർ),പ്രമോദ് വടകര(ചാരിറ്റി വിംഗ് കൺവീനർ),പ്രമോദ് കുമാർ(,മീഡിയ സെൽ കൺവീനർ) എന്നിവരെയും തെരെഞ്ഞെടുത്തു. ഉപദേശക സമിതി ചെയർമാൻ ആയി ലത്തീഫ് കെ യെയും തെരഞ്ഞെടുത്തു
![]()
