ജിദ്ദ: പ്രവാസമവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മലയാളം ന്യൂസ് റിപ്പോർട്ടർ പി. എം മായിൻ കുട്ടിക്ക് കേരള കലാസാഹിതി യാത്രയയപ്പ് നൽകി. പ്രസിഡന്റ് ഷാനവാസ് കൊല്ലം അധ്യക്ഷത വഹിച്ചു. ഇന്ത്യൻ വൈസ് കോൺസൽ പി. ഹരിദാസും കലാസാഹിതി ഭാരവാഹികളും ചേർന്ന് മായിൻകുട്ടിക്ക് ഓർമ്മ ഫലകം നൽകി.
സെക്രട്ടറി മാത്യു, രക്ഷാധികാരി മുസാഫിർ, നിഷാദ്, അഷ്റഫ് കുന്നത്ത്, ഷാജഹാൻ വലിയകത്ത്, നൗഷാദ് റാവുത്തർ, റാസിഖ്, ജിഫ്തിക്കർ, മോഹൻ ബാലൻ, ഫസ്ലിൻ, എ. അലവി, വീരാൻ കുട്ടി, ജാൻസി മോഹൻ തുടങ്ങിയവർ സംസാരിച്ചു. രണ്ടര പതിറ്റാണ്ടു ജിദ്ദ അനുഭവങ്ങൾക്ക് നന്ദി പറഞ്ഞ മായിൻകുട്ടി, കലാസാഹിതി പ്രവർത്തനങ്ങളെ അഭിനന്ദിച്ചു. ശിവാനന്ദൻ അവതാരകനായിരുന്നു.
![]()
