തിരുവനന്തപുരം : കഴിഞ്ഞ ലോക്സഭ തെരെഞ്ഞെടുപ്പിനെക്കാൾ പോളിങ് ശതമാനം ഇത്തവണ കുറഞ്ഞത് മുന്നണികൾ അമ്പരിപ്പിച്ചിരിക്കുകയാണ്.2019 ൽ 77.84% വോട്ട് നടന്നപ്പോൾ ഇത്തവണ നടന്നത് 71.90%, ആറു ശതമാനത്തോളം കുറവ്.
സൈനികരുടെ തപാൽ വോട്ടുകൾ വോട്ട് എണ്ണൽ ദിവസമായ ജൂൺ 4 രാവിലേ വരെ സ്വീകരിക്കുന്നതിനാൽ പോളിങ് ശതമാനത്തിൽ അല്പം വർദ്ധനവ് ഉണ്ടാവും. ഏകദേശം 50000 വോട്ട് ഇങ്ങനെയുള്ളവ ഉണ്ടാകും. ഏതായാലും കൂട്ടികിഴിക്കലുകളിൽ ആണ് മൂന്ന് മുന്നണികളും അടിയൊഴുക്കുകൾ പ്രവചിക്കാനാവാതെ.
![]()
