റിയാദ് : യാര ഇൻറർ നാഷണൽ ഇന്ത്യൻ സ്കൂളിന് കീഴിൽ പ്രവർത്തിക്കുന്ന ഇസ്ലാമിക് മദ്റസ്സ 2022-23 അദ്യായന വർഷ വാർഷിക പരീക്ഷയിലെ റാങ്ക് ജേതാക്കളെ ആദരിച്ചു.
കെ.ജി ക്ളാസ്സിൽ അസ്രീൻ ബർഷാനി,കീയാൻ, ഇഷാൽ എന്നിവർ യഥാക്രമം ഒന്ന് ,രണ്ട്,മൂന്ന് റാങ്കുകൾ നേടി. ഒന്നാം ക്ളാസ്സിൽ സാറ, വഫ,ഹെബ എമിൻ എന്നിവരും രണ്ടിൽ സെൻഷാ അഹ്മദ്, ഇഷ്മിൽ സകീർ, ഫിദ ഫലഖ് റഫീഖ് എന്നീ വിദ്യാർത്ഥികളും ഗ്രൈഡ് മൂന്നിൽ നയാറ താരിഖ്, ലംയ,സഫിയ്യ, എന്നിവരും ഗ്രൈഡ് നാലിൽ നിഹ്ല, ആലിയ, ഫാതിമ സന്നയും, ആഞ്ചാം ക്ളാസ്സിലെ ഹെസ്സ, ജുമാന, അഫ്റാസ്സ്, ഗ്രൈഡ് ആറിൽ സിയാ മെഹിരീൻ, മുഹമ്മദ് അസ്കർ, നൈല റഹൂഫ് എന്നിവരും യഥാക്രമം ഒന്ന് ,രണ്ട്,മൂന്ന് റാങ്കുകൾ കരസ്ഥമാക്കി.റാങ്ക് ജേതാക്കൾക്ക് ട്രോഫികൾ നൽകി ആദരിച്ചു.
പരീക്ഷയിൽ വിജയികളായ മുഴുവൻ കുട്ടികൾക്കും പ്രോത്സാഹന സമ്മാനം നൽകി. അവാർഡ്ദാന പരിപാടിയിൽ മാതാപിതാക്കളും സ്കൂൾ മാനേജ്മെൻറ് പ്രതിനിധികളും സംബന്ധിച്ചു.
യാര ഇൻറർ നാഷണൽ ഇന്ത്യൻ സ്കൂൾ അങ്കണത്തിൽ നടന്ന അദ്യാപക- രക്ഷാകർതൃ സമിതിയോഗത്തിൽ വിജയികളെ അനുമോദിച്ചു.അവാർഡ് ദാന പരിപായിയൽ സ്കൂൾ മാനേജർ അബ്ദുൽ ഖാദർ , അഡ്മിന് വേണ്ടി മുസ്തഫ, സാമൂഹ്യ രംഗത്തെ നിറസാനിധ്യം സിദ്ദീഖ് തുവ്വൂർ എന്നിവർ ആശംസകൾ അറിയിച്ചു . റിയാദ് സലഫീ മദ്റസ്സ പ്രിൻസിപ്പാൾ അംജദ് കുനിയിൽ രക്ഷിതാക്കളുടെ കൈകളിലെ കുരുന്നു മക്കളെ മൂല്യവത്തായ മക്കളെ പോറ്റിവളർത്തുന്നതിൻറെ പ്രാധാന്യം ഓർമ്മപ്പെടുത്തി. മുഹമ്മദ് കുട്ടി കടന്നമണ്ണ സ്വാഗതവും മുജീബ് റഹ്മാൻ ഇരുമ്പുഴി നന്ദിയും പറഞ്ഞു.,അബ്ദുറസാഖ് സ്വലാഹി പ്രസീഡിയം നിയന്ത്രിച്ചു., അമീന ടീച്ചർ,റസീന ടീച്ചർ,ബുഷ്റ ടീച്ചർ എന്നിവർ പ്രോഗ്രാം കോഡിനേറ്റ് ചെയ്തു.
സൌദീ അറേബ്യയിൽ അംഗീകൃതമായി പ്രവർത്തിക്കുന്ന മദ്റസ്സയിൽ കെ.ജി.മുതൽ ആറുവരെ ക്ളാസ്സുകൾ നടക്കുന്നു. ദൈവവിശ്വാസവും മരണാനന്തര ബോധവും ഉണ്ടാക്കുന്നതിന് അനുസൃതമായി മനശാസ്ത്രപരമായും ശാസ്ത്രീയപരവുമായി തയ്യാറാക്കിയ സിലബസ്സ്, പരിചയ സമ്പന്നരായ അദ്ധ്യാപികരും അദ്യാപകരും. വിശാലമായതും ശീതീകരിച്ചതുമായ ക്ളാസ്സ് റൂമുകളും പ്ളേ ഗ്രൌണ്ടും വ്യവസ്ഥാപിതമായ പഠന രീതികളുമാണ് കുട്ടികളെ യാര ഇസ്ലാമിക് മദ്റസ്സയിലേക്ക് ആഘർഷിക്കുന്നത്. അതോടൊപ്പം മദ്റസ്സ കുട്ടികൾക്ക് ട്രാൻസ്പോർട്ടേഷൻ സൌകര്യവും സ്കൂൾ സംവിധാനിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെ ഏഴുമണിക്ക് ആരംഭിച്ച് പതിനൊന്നരയോടെ അവസാനിക്കുന്നു.അതിനാൽ വാരാന്ത അവധി ദിനമായ വെള്ളിയാഴ്ച കുട്ടികൾക്കും കുടുംബങ്ങൾക്കും വളരെ സൌകര്യമാണെന്നതും യാര ഇസ്ലാമിക് മദ്റസ്സയുടെ സവിശേഷതയാണ്.
അടുത്ത അദ്യായന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചതായി യാര ഓഫീസ് അറിയിച്ചു. അഡ്മിഷൻ സംബന്ധിച്ച വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
+966 50 997 3072
+966 55 216 1136
+966 55 547 8818
![]()
