റിയാദ് :കവർച്ചക്കാരുടെ കുത്തേറ്റ് മരിച്ച തൃശൂർ പെരിങ്ങാട്ടുകര സ്വദേശി കാരിപ്പക്കുളം അഷ്റഫിന്റെ മൃതദേഹം ഇന്ന് ചൊവ്വാഴ്ച ഖബറടക്കുമെന്ന് സഹോദരി ഭർത്താവ് അബ്ദുൽ റസാഖ് അറിയിച്ചു. അസർ നമസ്ക്കാരനന്തരം എക്സിറ്റ് 15 ലുള്ള അൽ രാജ്ഹി പള്ളിയിൽ ജനാസ നമസ്ക്കാരം നടക്കും.നസീമിലെ ഖബ്ർസ്ഥാനിലാണ് ഖബറടക്കം.
കഴിഞ്ഞ ചൊവ്വാഴ്ച എക്സിറ്റ് നാലിലെ റൂമിനടുത്തുള്ള പാർക്കിൽ ഇരിക്കുമ്പോഴാണ് കവർച്ചക്കാരുടെ കുത്തേറ്റത്. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിറ്റേന്ന് രാവിലെ മരണം സംഭവിച്ചു.
അഷറഫിന്റെ സഹോദരിയും ഭർത്താവും ബന്ധുക്കളും ദമാമിൽ നിന്ന് സംഭവ ദിവസം തന്നെ റിയാദിൽ എത്തിയിരുന്നു.
നിയമ നടപടികൾ പൂർത്തീകരിക്കാൻ ഷിഹാബ് കൊട്ടുകാട്, ഐ സി എഫ് ഭാരവാഹികൾ എന്നിവർ രംഗത്തുണ്ട്.
![]()
