ആലപ്പുഴ: ആലപ്പുഴ പാർലമെൻറ്റ് മണ്ഡലത്തിൽ ഇരട്ട വോട്ട് പരാതി.ഇരട്ട വോട്ടിൽ നടപടി ആവശ്യപ്പെട്ട് യുഡിഎഫ് ഹൈക്കോടതിയെ സമീപിച്ചു. ആലപ്പുഴയിൽ മാത്രം 35,000-ഓളം ഇരട്ട വോട്ടുകൾ ഉണ്ടെന്നാണ് യുഡിഎഫിന്റെ ഹർജി. ഒരേ വോട്ടർ ഐഡി കാർഡുള്ള 711 ഓളം വോട്ടർമാർ ഉള്ളതായി തെളിവുണ്ടെന്ന് ഹർജിയിൽ പറയുന്നു. ഇതുസംബന്ധിച്ച് ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി. ആലപ്പുഴ കളക്ടർക്കും യുഡിഎഫ് പരാതി നൽകിയിരുന്നു. യുഡിഎഫ് ചീഫ് ഇലക്ഷൻ ഏജൻ്റ് എം ലിജുവാണ് ഹൈക്കോടതിയെ സമീപിച്ചത്.
![]()
