കണ്ണൂർ: കണ്ണൂർ തലശ്ശേരി സ്വദേശി ഒമാനിൽ ഹൃദയാഘാതം മൂലം മരിച്ചു.തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ വയൽ പുരയിൽ ഫാറൂഖ് (76) ആണ് ഒമാനിലെ ബർക്കയിൽ വെച്ച് മരണപെട്ടത്.
തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല.മക്കൾ ഹസീന, സജീർ ( ബർക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകൻ മഖ്സൂദ് (ബിൽഡിങ് മെറ്റീരിയൽ,ബർക്ക). ഖബറടക്കം ബർക്കയിൽ നടക്കുമെന്നു ബന്ധുക്കൾ അറിയിച്ചു.
![]()
