കോട്ടയം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് കോട്ടയത്ത് എത്തുന്നു.വൈകിട്ട് 4 മണിക്ക് തിരുനക്കര പഴയ ബസ് സ്റ്റാൻഡ് മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ പ്രസംഗിക്കും.
യുഡിഎഫ് സ്ഥാനാർഥികളായ ഫ്രാൻസിസ് ജോർജ് (കോട്ടയം), കൊടിക്കുന്നിൽ സുരേഷ്(മാവേലിക്കര), ആന്റോ ആന്റണി(പത്തനംതിട്ട) എന്നിവർ വേദിയിലുണ്ടാകും. വൈകിട്ട് 3.50ന് ഹെലികോപ്റ്ററിൽ നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിൽ എത്തുന്ന രാഹുൽ ഗാന്ധി ശാസ്ത്രി റോഡിലൂടെ സെൻട്രൽ ജംക്ഷനിലേക്കും ഇവിടെ നിന്ന് ഗാന്ധി സ്ക്വയർ വഴി സമ്മേളന വേദിയിലേക്കും എത്തും.
![]()
