റിയാദിൽ നിര്യാതനായ കമറുവിന്റെ മൃതദേഹം സ്വദേശമായ പൊന്നാനി എരമംഗലം ജുമാമസ്ജിദിലിൽ ഇന്ന് കബറടക്കും. റിയാദിലെ സുമൈസിയിൽ വര്ഷങ്ങളായി ബക്കാല നടത്തി വന്ന കമറു മലയാളികൾക്ക് ഏറെ സുപരിചിതനായിരുന്നു.
സുമൈസിയിൽ മക്ക ഹോട്ടൽ നടത്തുന്ന ബേക്കർ സഹോദരനാണ്.ഇന്ന് രാവിലേ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി.പരേതനായ മാമുവിന്റെയും സൈനബയുടെയും മകനാണ്.
ഭാര്യ :നസീബ
മക്കൾ :നിദ ഫാത്തിമ, മുഹമ്മദ് നായിഫ്.
![]()
