ദമ്മാം: പ്രവാസി വെൽഫെയർ ദമ്മാം റീജിയണൽ കമ്മിറ്റി കിംങ്ങ് ഫഹദ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് ഏപ്രിൽ 19 ന് രാവിലെ 8 മണി മുതൽ 3.30 വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത കുറിപ്പിൽ അറിയിച്ചു. റംസാൻ – ഈദ് കാലയളവിൽ ബ്ലെഡിൻ്റെ ലഭ്യത കുറഞ്ഞ സാഹചര്യത്തിൽ മാരകമായ രോഗങ്ങളാൽ പ്രയാസപ്പെടുന്ന അടിയന്തരഘട്ടമായതിനാൽ ഹോസ്പിറ്റൽ അതികൃതർ പ്രവാസി ജനസേവന വിഭാഗവുമായി ബന്ധപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. വിവിധ ക്ലബ്ലുകൾ ഇതിനോടകം തന്നെ സഹകരണം അറിയിച്ചിട്ടുണ്ട്. റെജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും
താഴെ കൊടുക്കുന്ന നമ്പറുകളിൽ
ബന്ധപ്പെടേണ്ടതാണ്.0507030895/0533468584
![]()
