മക്ക : വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയെ തുടർന്ന് ചികിത്സയിൽ കഴിയുന്ന യൂത്ത് കോൺഗ്രസ്സ് ആലപ്പുഴ ജില്ലാ കമ്മിറ്റി ഭാരവാഹി റാഫി പെരിങ്ങാലയുടെ തുടർ ചികിത്സയുമായി ബന്ധപ്പെട്ട ഒ ഐ സി സി മക്കാ സെൻട്രൽ കമ്മിറ്റിയുടെ സഹായ നിധിയിലേക്ക് വനിതാ വിഭാഗം പ്രവർത്തകർ സ്വരൂപ്പിച്ച തുക കൈമാറി.സാമൂഹ്യപ്രവർത്തകയും സാഹിത്യകാരിയും കെ പി സി സി വൈസ് പ്രസിഡന്റ് ടി. സിദ്ധീഖിന്റെ പത്നിയുമായ ഷറഫുന്നിസ സിദ്ധീഖ് സെൻട്രൽ കമ്മിറ്റി ജീവകാരുണ്യ വിഭാഗം കോ കോർഡിനേറ്റർ അബ്ദുൽ കരീം വരന്തരപ്പിള്ളിക്ക് കൈമാറി.ചടങ്ങിൽ ഓ ഐ സി സി സെൻട്രൽ കമ്മിറ്റി വനിതാ വിഭാഗം പ്രസിഡന്റ് ഷംലാ ഷംനാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹസീന മുഹമ്മദ് ഷാ സ്വാഗതം പറഞ്ഞു.ചടങ്ങിൽ വനിതാ വിഭാഗം നേതാക്കളായ നിസാ നിസാം, റോഷ്ന നൗഷാദ്, ഷബാന ഷാനിയാസ്, ജസീന അൻവർ, മിസിരിയ റഫീഖ് തുടങ്ങിയവർ സംസാരിച്ചു.
![]()
