റിയാദ് : റിയാദിലെ അറിയപ്പെടുന്ന കലാ – സാംസ്കാരിക – ജീവകാരുണ്ണ്യ സംഘടനയായ കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ റിയാദിൽ ജയിൽ വാസം അനുഭവിക്കുന്ന എം പി അബ്ദുൽ റഹീമിന്റെ മോചനത്തിന് വേണ്ടി സമാഹരിച്ച തുക കെ ഡി പി എ ചെയർമാൻ ഡേവിഡ് ലൂക്ക് റഹീം സഹായ സമിതി ചെയർമാൻ സി. പി. മുസ്തഫയ്ക്ക് കൈമാറി.
യോഗത്തിൽ കെ ഡി പി എ പ്രസിഡന്റ് ബഷീർ സാപ്റ്റിക്കോ, ഒഐസിസി ആക്ടിങ് പ്രസിഡന്റ് ബാലു കുട്ടൻ, നൗഫൽ കോട്ടയം ,…….. തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ഈ മഹാ ദൗത്യവുമായ് സഹകരിച്ച ലോകത്താകമാനം ഉള്ള എല്ലാ മലയാളികൾക്കും യോഗം നന്ദി അറിയിച്ചു. കൂടാതെ റഹീം മോചനവുമായി വര്ഷങ്ങളായി പ്രവർത്തിക്കുകയും മാതൃകാപരമായ നേതൃത്വം നൽകുകയും ചെയുന്ന നിയമസഹായ സമിതിയെയും യൂസുഫ് കാക്കഞ്ചേരി ഉൾപ്പെടെയുള്ള എംബ്ബസി ഉദ്യോഗസ്ഥരെയും കോട്ടയം ജില്ല കൂട്ടായ്മ അഭിനന്ദിച്ചു.
![]()
