മസ്ക്കറ്റ്: ശക്തമായ മഴ തുടരുന്ന ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം ഒരു മലയാളി ഉൾപ്പടെ 13 ആയി. വടക്കന്‍ അല്‍ ഷര്‍ഖിയ ഗവര്‍ണറേറ്റില്‍ പ്രളയത്തില്‍ പെട്ട് കാണാതായ ആളുടെ മൃതദേഹം സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി (സിഡിഎഎ) കണ്ടെത്തിയതോടെയാണിത്. മരിച്ചയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇവിടെ വെള്ളത്തില്‍ പെട്ട് കാണാതായ ഒരു കുട്ടി ഉള്‍പ്പെടെ മറ്റ് മൂന്ന് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.
രാജ്യത്ത് മഴക്കെടുതി തുടരുന്ന പശ്ചാത്തലത്തില്‍ മഴബാധിത പ്രദേശങ്ങളില്‍ ചൊവ്വാഴ്ചയും വിദ്യാലയങ്ങള്‍ക്ക് അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ദോഫാര്‍, അല്‍ വുസ്ത ഗവര്‍ണറേറ്റുകള്‍ ഒഴികെ ഒമാനിലെ എല്ലാ ഗവര്‍ണറേറ്റുകളിലെയും എല്ലാ സര്‍ക്കാര്‍, സ്വകാര്യ, വിദേശ സ്കൂളുകള്‍ക്കും അവധി ബാധകമാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. സാധ്യമായ ഇടങ്ങളില്‍ പഠനം ഓണ്‍ലൈന്‍ വഴി നടത്തും.
![]()
