ദോഹ : ഖത്തറിലെ റോഡുകളിൽ വാഹനത്തെ തെറ്റായ ദിശയിൽ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചാൽ ഇനി പിഴ അടക്കണ്ടി വരും. നിയമവിരുദ്ധമായ ഓവർടേക്കിങ് കണ്ടെത്താൻ പുതിയ നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വലതുവശത്തുനിന്നും ഓവര്‍ടേക്ക് ചെയ്യുന്നത് അപകടങ്ങൾക്ക് കാരണമാകുമെന്ന ജാഗ്രത മുന്നറിയിപ്പ് നൽകുന്ന വിഡിയോ പങ്കുവെച്ചുകൊണ്ടാണ് ആഭ്യന്തര മന്ത്രാലയം പുതിയ നിരീക്ഷണ സംവിധാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട അറിയിപ്പു നൽകിയത്.
![]()
