പുണ്യ റമദാൻ മാസത്തിന്റെ മാഹാത്മ്യം വിളിച്ചോതിക്കൊണ്ട് മലയാളി സമാജം ജുബൈൽ ചാപ്റ്റർ ഇഫ്താർ സ്നേഹസംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് തോമസ് മാത്യു മമ്മൂടന്റെ അധ്യക്ഷതയിൽ കൂടിയ സംഗമം മേഖലയിലെ സാമൂഹിക രാഷ്ട്രീയ-മത സംഘടനാ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളെകൊണ്ട് സമ്പുഷ്ടമായിരുന്നു. പ്രസ്തുത പരിപാടിയിൽ പ്രവാസി ജീവിതം 40 വർഷം വിജയകരമായി പൂർത്തീകരിച്ച ജുബൈലിലെ കാരണവർ എന്ന് അറിയപ്പെടുന്ന നൂഹ് പാപ്പിനിശ്ശേരിയെ പ്രമുഖ നേതാക്കളുടെ സാന്നിദ്ധ്യത്തിൽ ബൈജു അഞ്ചൽ മോമെന്റോയും തോമസ് മാത്യു മമ്മൂടാൻ പോന്നാടയുമണിഞ്ഞ് ആദരിച്ചു.
റോയൽ മലബാർ റെസ്റ്റാറന്റിൽ നടന്ന പരിപാടിയിൽ മലയാളി സമാജം ജനറൽ സെക്രട്ടറി ബൈജു അഞ്ചൽ സ്വാഗതം ആശംസിച്ചു. ഉമർ സഖാഫി മൂർക്കനാട് റമദാൻ സന്ദേശം നൽകി സംസാരിച്ചു. സമാജം ജുബൈലിൽ നടത്തിവരുന്ന പ്രവർത്തനങ്ങൾ മരുഭൂമിയിൽ ആടിനെയും ഓട്ടകത്തേയും നോക്കുന്ന സാധാരണക്കാരായ പ്രവാസികൾക്ക് റമദാൻ കിറ്റ് വിതരണം, അവരോട് ഒപ്പം ഉള്ള നോയമ്പ് തുറ ഇതുപോലെ ഉള്ള കാരുണ്യ പ്രവർത്തനങ്ങൾ അത്യന്തം ശ്ലാഘനീയവും മാതൃകാപരവുമാണെന്ന് ജുബൈൽ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ മാനേജിങ് കമ്മിറ്റി മെമ്പർ ഡോക്ടർ ജൗഷീദ് അദ്ദേഹത്തിന്റെ ആശംസാ പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു ഷാനവാസ് ( നവോദയ ), നസീർ തുണ്ടിൽ (ഒ ഐ സി സി ),ഷംസുദീൻ, ഉസ്മാൻ ഒട്ടുമ്മൽ (കെ എം സി സി ),നൂഹ് പാപ്പിനിശ്ശേരി (ജൂവ ),ഡോക്ടർ നവ്യ വിനോദ് എന്നിവർ ആശംസകൾ നേർന്നു.
റോയ് നീലംകാവിൽ, നിസാർ ഇബ്രാഹീം,നൂഹ് പാപ്പിനിശ്ശേരി (ജുവ), ജയൻ തച്ചമ്പാറ, സലിം ആലപ്പുഴ, രാജേഷ് ആലപ്പുഴ, (എംബസ്സി ഹെല്പ് ഡെസ്ക്),സഫയർ, ഷിഹാബ് മങ്ങാടൻ (മീഡിയ ), ഷരീഫ് (ഐ സി എഫ് )ഡോക്ടർ ജൗഷീദ് , നൗഷാദ് പി കെ,ഹനീഫ (സിറ്റി ഫ്ളവർ), ഫൈസൽ (പ്രവാസി വെൽഫെയർ) പ്രജീഷ്,ഉണ്ണികൃഷ്ണൻ, ഷാഹിദ ടീച്ചർ (നവോദയ ) , അൻഷാദ് ആദം (ഒ.ഐ.സി.സി) നൗഷാദ് (കെ.എം .സിസി),
റിയാസ്, ഷബീർ, ഹമീദ് പയ്യോളി എന്നീ പ്രമുഖർ പങ്കെടുത്തു. ഹമീദ് പയ്യോളി ജുബൈൽ മലയാളി സമാജത്തിന് ഒരു വീൽ ചെയർ സംഭാവന നൽകി.
മലയാളി സമാജം ഭാരവാഹികളായ അഡ്വ.ജോസഫ് മാത്യു മമ്മൂടാൻ ,നജീബ് വക്കം, റിയാസ് എൻ പി,ആശ ബൈജു, അനിൽ മാലൂർ, സഈദ് മേത്തർ, ബിബി രാജേഷ്,ഷഫീക് താനൂർ നജുമുന്നിസ റിയാസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.മുബാറക് പരിപാടി നിയന്ത്രിച്ചു.അഡ്വ.ജോസഫ് മാത്യു മമ്മൂടാൻ നന്ദി പ്രകാശിപ്പിച്ചു .
![]()
