ജിദ്ദ: ജിദ്ദ തിരുവിതാംകൂർ അസ്സോസിയേഷൻ സംഘടിപ്പിച്ച ഇഫ്താർ സംഗമം സംഘാടന മികവും ജനപങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമായി. തിരുവിതാംകൂർ ശൈലിയിലുള്ള റമദാൻ വിഭവങ്ങൾ പങ്കെടുത്തവർക്ക് നല്ല ഒരു രുചി അനുഭവം നൽകി.
ജെ. ടി. എ വനിതാവേദി അംഗങ്ങളായ ഷാഹിന ആഷിർ , ശ്രീദേവി അനിൽ, സിത്താര നൗഷാദ്, ഷാനി മാജ,
സബീന റാഫി, അഫറാ റാഫി, പ്രീത ഡെൻസൺ, എഞ്ചിനീയർ രമ്യാ രാംകുമാർ, ജ്യോതി ബാബുകുമാർ, സൈനാ അലി , നിസ സിയാദ്, ആസിഫ ഖദീജ, മിസ് ജോജി ടീച്ചർ, സൗജത്ത് ശിഹാബ് എന്നിവർ ഭക്ഷ്യവിഭവങ്ങൾ ഒരുക്കുന്നതിന് നേതൃത്വം നൽകി.
ജെ ടി എ പ്രസിഡണ്ട് അലിതേക്കുതോട് ആമുഖഭാഷണം നിർച്ചഹിച്ചു. രക്ഷാധികാരി നസീർ വാവാക്കുഞ്ഞ് റമളാൻ സന്ദേശം നൽകി. ജനറൽ സെക്രട്ടറി അനിൽ വിദ്യാധരൻ സ്വാഗതവും ട്രഷറർ നൗഷാദ് പൻമന നന്ദിയും രേഖപ്പെടുത്തി.
ദിലീപ് താമരക്കുളം, ഡെൻസൺ ചാക്കോ,
രെജി കുമാർ,
എഞ്ചിനീയർ രാം കുമാർ, അനിൽ കുമാർ പത്തനംതിട്ട, റാഫി ആലുവ, സിയാദ് പടുതോട്, നവാസ് ചിറ്റാർ, നവാസ് ബീമാപള്ളി, നൂഹ് ബീമാപള്ളി, റാഫി ബീമാപള്ളി, ശിഹാബ് താമരക്കുളം, ആഷിർ കൊല്ലം, അയ്യൂബ് പന്തളം, സുൽഫി കൂട്ടിക്കട, മസൂദ് ബാലരാമപുരം,
മുജീബ് കന്യാകുമാരി,
മാജാ സാഹിബ് ഓച്ചിറ
എന്നിവർ ഇഫ്താർ 2024 ന് നേതൃത്വം നൽകി.
![]()
