ന്യൂഡൽഹി :രാജ്യത്ത് ബി.ജെ.പി നടത്തുന്നത് നികുതി ഭീകരതയാണെന്ന് കോൺഗ്രസ്. ബി.ജെ.പിയിൽനിന്ന് 4600 കോടി രൂപയാണ് പിരിച്ചെടുക്കാനുള്ളത്. എന്നാൽ യാതൊരു നടപടിയുമില്ല. പ്രതിപക്ഷ പാർട്ടികളെ മാത്രം തെരഞ്ഞെടുപ്പിന് മുമ്പ് വേട്ടയാടുകയാണ്. എല്ലാ നികുതി നിയമങ്ങളും ലംഘിച്ചാണ് ബി.ജെ.പി പ്രവർത്തിക്കുന്നതെന്ന് ജയറാം രമേശ് ആരോപിച്ചു.
കോൺഗ്രസിനെ പാപ്പരാക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു.രാജ്യത്ത് വ്യാപക പ്രതിഷേധം നടത്താനാണ് കോൺഗ്രസ് തീരുമാനം.ഇന്ന് രാംലീല മൈതാനിയിൽ ഇന്ത്യ മുന്നണിയുടെ മഹാറാലി നടക്കും.
![]()
