അഭ്രപാളികളിൽ വിസ്മയം തീർത്ത് ബ്ലസി-പൃഥിരാജ് കൂട്ടുകെട്ടിൽ പിറന്ന ആടുജീവിതം വൻ ഹിറ്റും റെക്കോർഡ് കളക്ഷനും. ആഗോള തലത്തിൽ പതിനഞ്ച് കോടി പിന്നിട്ടപ്പോൾ മലയാളക്കരയിൽ നിന്ന് മാത്രം 4.8 കോടി രൂപ.
കർണാടകയിൽ നിന്നും ചിത്രം ഇന്നലെ വാരിയത് ഒരു കോടി രൂപയാണ്. ചരിത്രത്തിലാദ്യമായി കർണാടകയിൽ ഒരു മലയാള സിനിമ ആദ്യമായാണ് ഒരു കോടി കളക്ഷനിലേക്ക് വന്നത്.
തമിഴ്നാട്ടിൽ നിന്നും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
നിലവിലെ പല കളക്ഷൻ റിക്കോർഡുകളും ആടുജീവിതം ഭേദിക്കുമെന്നു തന്നെയാണ് സിനിമ വ്യവസായത്തിൽ നിന്നുള്ള വാർത്തകൾ.
![]()
