ദോഹ: തെരെഞ്ഞെടുപ്പാവേശവുമായി ഷാഫി പറമ്പിൽ ദോഹയിൽ. കേരളത്തിൽ മത്സരിക്കുന്ന സ്ഥാനാർഥികളിൽ ആദ്യമായി വിദേശ രാജ്യത്തെ യു ഡി എഫ് പ്രവർത്തകൻ നൽകിയ സ്വീകരണത്തിൽ പങ്കെടുക്കുന്നത് ഷാഫിയാണ്.
വെക്കേഷന് സമയത്താണ് തെരഞ്ഞെടുപ്പ് എന്നതിനാല്‍ പ്രവാസികള്‍ കഴിയുന്നതും നാട്ടില്‍ വന്ന് വോട്ട് രേഖപ്പെടുത്തണമെന്ന് വടകര പാര്‍ലമെന്റ് യു ഡി എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ അഭ്യർത്ഥിച്ചു. ദോഹയില്‍ നല്കിയ സ്വീകരണത്തില്‍ ആയിരങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തനിക്കല്ല യു ഡി എഫിനും മതേതര കക്ഷികള്‍ക്കും ഇന്ത്യയുടെ നിലനില്‍പ്പിനും വേണ്ടിയാണ് ഈ വോട്ടെന്ന കാര്യം മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. താനൊരിക്കലും പ്രവാസികളെ മറക്കില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
പോഡാര്‍ സ്കൂളില്‍ നടന്ന സ്വീകരണ പരിപാടി മുന്‍ എം എല്‍ എ പാറക്കല്‍ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. അബ്ദുന്നാസര്‍ നാച്ചി അധ്യക്ഷത വഹിച്ചു. സൈനുല്‍ ആബിദ് സഫാരി, എസ് എ എം ബഷീര്‍, സമീര്‍ ഏറാമല, വിപിന്‍ പേരാമ്പ്ര, അഷറഫ് വടകര, ഡോ. അബ്ദുസ്സമദ്, സലീം നാലകത്ത് തുടങ്ങി ഇന്‍കാസിന്റേയും കെ എം സി സിയുടേയും നേതാക്കള്‍ വേദിയിലുണ്ടായിരുന്നു.
![]()
