റിയാദ് :സൗദി അറേബ്യയിലെ റിയാദ് പ്രവിശ്യയിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു.തിരുവനന്തപുരം പേട്ട ഭഗത് സിങ് റോഡ് അറപ്പുര ഹൗസിൽ മഹേഷ്കുമാർ തമ്പിയാണ് (55) മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ടു മലയാളികളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഖസീം പ്രവിശ്യയിലെ ഉനൈസയിൽ നിന്ന് അഫീഫിലേക്ക് പോയ മലയാളി സംഘം സഞ്ചരിച്ച വാനാണ് അപകടത്തിൽ പെട്ടത്.ഒപ്പമുണ്ടായിരുന്ന ജോൺ തോമസ്, സജീവ് കുമാർ എന്നിവരെ പരിക്കുകളോടെ അഫീഫ് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. 30 വർഷത്തിലധികമായി ഉനൈസയിൽ ജോലി ചെയ്യുന്ന മഹേഷ് കുമാർ ഒമ്പത് വർഷമായി നാട്ടിൽ പോയിട്ടില്ല. അവിവാഹിതനാണ്. അമ്മ: സരസമ്മ. നാല് സഹോദരങ്ങൾ. അപകടവിവരമറിഞ്ഞ് കനിവ് ജീവകാരുണ്യ കൂട്ടായ്മ പ്രവർത്തകരായ ബി.ഹരിലാൽ, നൈസാം തൂലിക എന്നിവർ അഫീഫിലെത്തി നടപടിക്രമങ്ങൾ ചെയ്തു വരുന്നു.
![]()
