റിയാദ്: റിയാദിലെ മുൻ പ്രവാസി സാമൂഹിക പ്രവർത്തകൻ ആലപ്പുഴ മാരാരിക്കുളം കാണികാട്ട് വീട്ടിൽ കെ ഡി ബാബു (62 ) ഹൃദയ സ്തംഭനത്തെ തുടർന്ന് നാട്ടിൽ നിര്യാതനായി
റിയാദിലെ ആലപ്പുഴ കൂട്ടായ്മയായ ഈസ്റ്റ് വെനീസ് അസോസിയേഷന്റെ (ഇവ) ആദ്യകാല ജോയിന്റ് സെക്രട്ടറിയായിരുന്നു.റിയാദിലെ സുവൈദിയിൽ സ്വന്തമായി എ സി വർക്ക് ഷോപ്പ് നടത്തിയിരുന്നു
നാട്ടിലെത്തിയ ശേഷവും സാമൂഹിക പ്രവർത്തനങ്ങളിലും പൊതുരംഗത്തും സജീവമായിരുന്നു
സാന്ത്വന പരിചരണ രംഗത്ത് പ്രവർത്തിക്കുന്ന ആലപ്പുഴ ആൽഫാ പാലിയേറ്റിവ് കെയറിന്റെ പ്രവർത്തനങ്ങളിൽ ബാബു സജീവമായി ഇടപെട്ടിരുന്നു.ശവസംസ്ക്കാരം നാളെ രാവിലെ വീട്ടുവളപ്പിൽ
ഭാര്യ: ജോഷി ബാബു
കെ ഡി ബാബുവിന്റെ ആകസ്മികമായ വേർപാടിൽ ഇവ റിയാദ് ഘടകം അനുശോചനം രേഖപ്പെടുത്തി.
![]()
