2zciജിദ്ദ- ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.ജിദ്ദ ഫൈസലിയ ലുലു ടര്‍ഫ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച ജനകീയ ഇഫ്താറിൽ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മാധ്യമ രംഗത്തെ അടക്കം ആയിരകകണക്കിനു പേര് പങ്കെടുത്തു. ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര അധ്യക്ഷത വഹിച്ചു. സൗദി കെ.എം.സി.സി രക്ഷാധികാരി കെ.പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ പ്രവർത്തകൻ റാഷിദ് ഗസാലി റമദാൻ സന്ദേശം നൽകി.
കെ.എം.സി.സിയുടെ വനിതാ പ്രവർത്തകരടക്കം വിവിധ കമ്മിറ്റികളിൽ ഉള്ള പ്രവർത്തകരും പങ്കെടുത്ത ഇഫ്താർ ജനകീയ ഇഫ്താരായി മാറി.
![]()
