റിയാദ് : ഷിഫാ സനയ്യയയിലെ വർക്ക് ഷോപ്പ്തൊഴിലാളികൾക്ക് ഇഫ്താർ സംഗമം ഒരുക്കി ഷിഫാ മലയാളി സമാജം പ്രവർത്തകർ.കഴിഞ്ഞ പത്തു വർഷമായി ഇത്തരത്തിൽ സാധാരക്കാരെ ചേർത്ത് പിടിച്ചാണ് സമാജം നോമ്പ് തുറ നടത്തി വരുന്നത്.
സമാജം പ്രവർത്തകർ പ്രസിഡണ്ട് ഫിറോസ് പോത്തൻകോടിന്റെയും രക്ഷാധികാരി മോഹനൻ കരുവാറ്റയുടെയും വർക്ക്ഷോപ്പുകളിലാണ് സ്നേഹസംഗത്തിന് വേദിയൊരുക്കിയത്. ഫിറോസ് പോത്തൻക്കോട് അധ്യക്ഷത വഹിച്ചു.പയ്യന്നൂർ സൗഹൃദവേദി പ്രസിഡൻറ് സനൂപ് പയ്യന്നൂർ ഉത്ഘാടനം നിർവ്വഹിച്ചു.ഷാജഹാൻ കല്ലമ്പലം റമളാൻ സന്ദേശം നൽകി.അഡ്വ. ഷാജു വാലപ്പൻ മുഖ്യാതിഥിയായിരുന്നു. കൺവീനർ മധുവർക്കല രക്ഷാധികാരികളായ അശോകൻ ചാത്തന്നൂർ, അലി ഷോർണൂർ, മുരളി അരീക്കോട് ,മോഹനൻ കരുവാറ്റ, എന്നിവർ ആശംസകൾ നേർന്നു. സന്തോഷ് തിരുവല്ല ,ബിജു മടത്തറ ,രതീഷ് നാരായണൻ, ഹനീഫ കൂട്ടായി, മുജീബ് കായംകുളം, സജീർ കല്ലമ്പലം ,ബാബു കണ്ണോത്ത് ,ഷാജിത്ത് വടകര ,വിജയൻ ഓച്ചിറ ബിജു സി എസ് ബിനീഷ് ഉമ്മർ അമാനത്ത് , ലിജോ ജോയ്, സൂരജ് ചാത്തന്നൂർ ‘മോഹനൻ കണ്ണൂർ, റഹീം പറക്കോട് ഹനീഫ മലപ്പുറം, സുനിൽ പൂവത്തിങ്കൽ എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ സെക്രട്ടറി പ്രകാശ് ബാബു വടകര സ്വാഗതവും വർഗീസ് ആളുക്കാരൻ നന്ദിയും പറഞ്ഞു.
![]()
