റിയാദ് : റിയാദിലെ പരപ്പനങ്ങാടിക്കാരുടെ കൂട്ടായ്മയായ പരപ്പനങ്ങാടി സൗഹൃദ സംഘം (പാസ്) ഇഫ്താർ സംഗമം സംഘടിപ്പിച്ചു. വെള്ളിയാഴ്ച ബത്ഹ ഡി-പാലസിൽ ഹാളിൽ ഒരുക്കിയ ഇഫ്താർ വിരുന്ന് പരപ്പനങ്ങാടിക്കാരുടെ സംഗമ വേദിയായി.റിയാദ് നഗരത്തിലും പരിസരങ്ങളിലെ ചെറു പട്ടണങ്ങളിലുമുള്ള പരപ്പനങ്ങാടിക്കാർ സംഗമത്തിനെത്തി. സുഹൃത്തുക്കളും കുടുംബങ്ങളും,ബന്ധുക്കളും, ഒന്നിച്ചു ചേർന്ന് ജന്മനാടിന്റെ റമദാൻ ഓർമ്മക്കൾ പുതുക്കിയും പുനഃർജനിപ്പിച്ചുമാണ് പാസ് ഇഫ്താർ ആഘോഷിച്ചത്. ഇഫ്താറിനോടനുബന്ധിച്ച് നടന്ന സാംസ്കാരിക സദസ്സിൽ യൂനുസ്കേയി അധ്യക്ഷതയും വഹിച്ചു. ഇ പി സമീർ ,ഉസ്മാൻ അലി പാലത്തിങ്ങൽ, മുനീർ മക്കാനി എന്നിവർ ആശംസകൾ അറിയിച്ചു.ഷാഫി ഉള്ളണം സ്വാഗതവും നിസാർ അഹമ്മദ് നന്ദിയും പറഞ്ഞു. അലി കൈറ്റാല, ബഷീർ,സിദ്ധിക്ക് പുളിക്കലകത്,നൗഫൽ പുളിക്കലകത്, റംഷി,കെ കെ നൗഫൽ , നൗഫൽ ചാപ്പപ്പടി,മുഹമ്മദ് തലേക്കര, റിയാസ് കോണിയത്ത്, നസീം പി കെ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
![]()
