ദോഹ : ദീർഘ കാല ഖത്തർ പ്രവാസിയും കണ്ണൂർ ജില്ലയിലെ ന്യൂ മാഹി സ്വദേശിയും ആയ എം പീ സലീം കണ്ണൂർ ഇൻ്റർനാഷണൽ എയർപോർട്ട് ഗ്ലോബൽ പാസഞ്ചേഴ്സ് അസോസിയേഷൻ വേണ്ടി (കിയാപ) വരുന്ന പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ കണ്ണൂർ പാർലമെൻ്റ് മണ്ഡലത്തിൽ നിന്ന് ആഗോള പ്രവാസികൾക്കായി സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നു, കണ്ണൂർ ഇൻ്റർനാഷണൽ എയർപോർട്ട് വികസനത്തിനായുള്ള ഞങ്ങളുടെ സമരത്തിൻ്റെ അടയാളമാണ് ഈ മത്സരം എന്ന് അദ്ദേഹം ജി സി സി ന്യൂസിനോട് പറഞ്ഞു.”കണ്ണൂരിനെ ശാക്തീകരിക്കുന്നു: പ്രവാസി പാർലമെൻ്ററി പ്രാതിനിധ്യത്തിലൂടെ” എന്ന മുദ്രാവാക്യമാണ് തെരെഞ്ഞെടുപ്പ് വേളയിൽ പ്രചരിപ്പിക്കാൻ ഉദ്ദേശിക്കുന്നത്.
2023 ജൂൺ മാസത്തിൽ എം പി സലീമിന്റെ നേതൃത്വത്തിൽ 3000 തിലധികം മെമ്പര്മാരുള്ള കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ഗ്ലോബൽ പാസ്സന്ജര്സ് അസോസിയേഷൻ എന്ന 3 ഗ്രൂപ്പുകൾ പ്രവർത്തിച്ചു വരികയാണ്. ഇന്നേ വരെ വിവിധ കേരള കേന്ദ്ര മന്ത്രിമാർക്കും എം പി മാർക്കും നിവേദനങ്ങൾ അയക്കുകയും 2023 സെപ്തംബര് 7 നു കേന്ദ്ര പാര്ലമെന്ററി കാര്യ നിർവാഹക സമിതിക്ക് കണ്ണൂർ വിമാനത്താവളത്തിൽ വെച്ച് നേരിട്ട് നിവേദനം സമർപ്പിക്കുകയും ഉണ്ടായി.
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോയിൻ്റ് ഓഫ് കോൾ സൗകര്യം ലഭിക്കുന്നതിന് പല വഴികളും തേടുകയുണ്ടായി ഒരു അനുകൂല തീരുമാനം ഇത് വരെ വന്നില്ല, അതിന്റെ പശ്ചാത്തലത്തിലാണ് ഇങ്ങനെ എല്ലാ പ്രവാസികളെയും ഒരുമിപ്പിച്ചു കൊണ്ട് ഒരു തിരഞ്ഞെടുപ്പിലേക്ക് വരുന്നത്, ഈ കാലയളവിൽ ആകെയുണ്ടായ പുരോഗതി ഈ വരുന്ന വേനൽക്കാലത്ത് എയർ ഇന്ത്യ എക്സ്പ്രസ് ജിസിസി രാജ്യങ്ങളിലേക്ക് പ്രതിവാര 55 അധിക സർവീസുകൾ പ്രഖ്യാപിച്ചു എന്നത് മാത്രമാണ്.
നമ്മുടെ ശബ്ദം കേൾക്കാനും കണ്ണൂർ വിമാനത്താവളത്തിൻ്റെ വികസനം മുന്നോട്ട് കൊണ്ടുപോകാനും നമുക്ക് ഒരു സമൂഹമായി ഒന്നിക്കാം. നമുക്ക് ഒരുമിച്ച്, നമ്മുടെ അഭിലാഷങ്ങളെ യാഥാർത്ഥ്യമാക്കി മാറ്റാനും കണ്ണൂരിനും അതിലെ നിവാസികൾക്കും ശോഭനമായ ഭാവി ഉറപ്പാക്കാനും കഴിയും. പുരോഗതിക്ക് ഒരു വോട്ട്, വികസനത്തിന് ഒരു വോട്ട് – കണ്ണൂരിൻ്റെ ഭാവിക്ക് ഒരു വോട്ട്! എന്ന പ്രചാരണം അഴിച്ചു വിടാനുള്ള ഒരുക്കത്തിലാണ് കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ഗ്ലോബൽ പാസ്സന്ജര്സ് അസോസിയേഷൻ ഭാരവാഹികൾ
![]()
