റിയാദ് : ഗ്ലോബൽ കേരളാ പ്രവാസി അസോസിയേഷൻ റിയാദ് സോൺ ഇഫ്താർ മീറ്റ് നടത്തി.ഖൈറുവാൻ ഇസ്തി റാഹയിൽ ജി കെ പി എ റിയാദ് പ്രസിഡന്റ് അബ്ദുൽ മജീദ് പൂളക്കാടി അധ്യക്ഷത വഹിച്ചു.
ജി കെ പി എ രക്ഷാധികാരിയും സാമൂഹിക പ്രവർത്തകനുമായ ഗഫൂർ കൊയിലാണ്ടി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ഹാഫിള് മുഹമ്മദ് ഷെഫീഖ് ഹാശിമി റമദാനിലെ നോമ്പിന്റെ റമദാൻ സന്ദേശം നൽകി.സാമൂഹിക പ്രവർത്തകരായ നാസർ ലൈസ്, മാസ് റിയാദ് പ്രസിഡന്റ് അഷ്റഫ് മേച്ചേരി എന്നിവർ
ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
നിർവ്വാഹക സമിതി അംഗങ്ങളായ ഖാദർ കൂത്തുപറമ്പ്,ഷരീഫ് തട്ടത്താഴത്ത്,ഇബ്രാഹിം ടി എ,ബൈജു ആൻഡ്രൂസ്,അനീഷ് കെ ടി,നാസ്സർ കാസിം,ഹസൻ പന്മന,അഷ്റഫ് പള്ളിക്കൽ,മുഹമ്മദ് സബാഹ്, ഒ കെ അബ്ദുസലാം,ജാഫർ മണ്ണാർക്കാട് എന്നിവർ സമൂഹ നോമ്പ് തുറയ്ക്ക് നേതൃത്വം നൽകി. രാജേഷ് ഉണ്ണിയാറ്റിൽ സ്വാഗതവും നിഹാസ് പാനൂർ നന്ദിയും പറഞ്ഞു.
![]()
