റിയാദ് :റിയാദിലെ ആദ്യകാല ഡ്രൈവേഴ്സ് കൂട്ടായ്മയായ വേ ഓഫ് ലൈഫ് എക്സിറ്റ് 21ലെ അൽ മദീന ഹൈപ്പർ മാർക്കറ്റ് ഹാളിൽ മാർച്ച് 16 ശനിയാഴ്ച ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
മുന്നൂറിൽ പരം ഡ്രൈവർമാരും, കുടുംബാഗങ്ങളും പങ്കെടുത്ത സംഗമത്തിൽ റിയാദിലെ പ്രമുഖ ജീവകാരുണ്യ പ്രവർത്തകരായ സലാം ടി വി എസ്, അസ്ലം പാലത്ത് എന്നിവർ പങ്കെടുത്തു.
വേ ഓഫ് ലൈഫ് ഗ്രൂപ്പ് പ്രസിഡന്റ് തെന്നല സിദ്ദിഖ്, സെക്രട്ടറി സിജു ബഷീർ, വൈസ് പ്രസിഡന്റ് ബാബു ഷറഫ്, ജോയിൻ സെക്രട്ടറി റിയാസ് എടവണ്ണ, ഉപദേശക സമിതി അംഗം മുജീബ് മമ്പാട്, ഏരിയ എക്സിക്യൂട്ടീവുമാരായ നിസാർ പി കെ, മുസ്തഫ സുവൈദി, ആസിഫ് കോതമംഗലം, മുജീബ് ഒറ്റപ്പാലം, ഇദ്രീസ് കരിങ്കല്ലത്താണി, അഷ്റഫ് മുർസലാത്ത്, ജാഫർ മലാസ് എന്നിവർ നേതൃത്വം നൽകി.
![]()
