ഷാർജ : പ്രവാസമവസാനിപ്പിച് നാട്ടിലേക്ക് മടങ്ങുന്ന ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റും സാമൂഹിക പ്രവർത്തകനുമായ ഡോ. ഇ.പി ജോൺസന് യു എ ഇ യിലെ നിയമസ്ഥാപനമായ യാബ് ലീഗൽ സർവീസസ് യാത്രയയപ്പ് നൽകി. ചടങ്ങിൽ സി ഇ ഒ സലാം പാപ്പിനിശ്ശേരി അദ്ദേഹത്തിന് സ്നേഹോപഹാരം കൈമാറി ആദരിച്ചു. അഡ്വ. ഷൗക്കത്തലി സഖാഫി സ്വാഗതവും അഡ്വ.യാസർ സഖാഫി, ബിസിനസ് ഡെവലപ്മെന്റ് മാനേജർ ഫർസാന അബ്ദുൽ ജബ്ബാർ, മീഡിയ കോർഡിനേറ്റർ അൻഷീറ അസീസ് ആശസയും, മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.ജെ.ജോർജ് നന്ദിയും പറഞ്ഞു.
ചടങ്ങിൽ യു എ ഇ അഭിഭാഷകനായ മുഹമ്മദ് അബ്ദുല്‍ റഹ്മാന് അല്‍ സുവൈദി, ഷഫ്ന ഹാറൂൺ, റഹീമ ഷനീദ്, യാബ് ലീഗൽ സർവീസസിന്റെ മറ്റു ജീവനക്കാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
![]()
