മസ്കറ്റ്: ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് മലബാർ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു.ദാർസൈറ്റിലെ ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് മൾട്ടി പർപ്പസ് ഹാളിൽ നടന്ന പരിപാടിക്ക് മലബാർ വിഭാഗം കൺവീനർ ഇബ്രാഹിം ഒറ്റപ്പാലം, കോ കൺവീനർ സിദ്ദിഖ് ഹസ്സൻ എന്നിവർ നേതൃത്വം നൽകി.
ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് ജനറൽ സെക്രട്ടറി ഷക്കീൽ കൊമോത്ത് , എൻറർടൈമെൻ്റ് സെക്രട്ടറി സുഹൈൽ ഖാൻ , ട്രഷറർ ഗോവിന്ദ് നെഗി, കമ്യൂണിറ്റിവെൽഫെയർ സെക്രട്ടറി ഷമീർ പിടികെ, ഫെസിലിറ്റീസ് ഇൻ ഹാൻസ്മെൻറ് സെക്രട്ടറി വിൽസൻ ജോർജ്ജ്, മലബാർ വിങ്ങ് ഒബ്സർ വർ മറിയം ചെറിയാൻ , ഇന്ത്യൻ സോഷ്യൽ ക്ലബ്ബ മലയാള വിഭാഗം കൺവീനർ അജയ് വാസുദേവൻ, ഇൻഡ്യൻ സ്കൂൾ ഗോബ്രാ പ്രസിഡണ്ട് റയീസ് അഹമ്മദ് , മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് കൺട്രി മാനേജർ നജീബ് ,സാമൂഹിക പ്രവർത്തകരായ റഹീം വറ്റല്ലൂർ , ശ്രീകുമാർ, സരസ്വതി മനോജ് , രേഖാ പ്രേം ,വിവിധ സാംസ്കാരിക പ്രവർത്തകർ , മാധ്യമ പ്രവർത്തകർ , മലബാർ വിഭാഗം അംഗങ്ങൾ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു . ഇഫ്ത്താർ സംഗമത്തിന് മുന്നോടിയായി ഉമർവാഫി യുടെ റമദാൻ സന്ദേശം നൽകി .
ഇഫ്ത്താർ വിരുന്നിനു ശേഷം നടന്ന മഗരിബ് നമസ്കാരത്തിന് ലത്തീഫ് പറക്കോട്ട് നേതൃത്വം നൽകി .ഇഫ്ത്താർ കമ്മിറ്റി ചെയർമാൻ അബ്ദുൽ കരിം, ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് മലബാർ വിഭാഗം ഭാരവാഹികളായ ട്രെഷറർ അനീഷ് കടവിൽ , ഹൈദ്രോസ് പതുവന ,താജുദ്ധീൻ,നിഥീഷ് മാണി , വനിതാ വിഭാഗം കോർഡിനേറ്റർ ജസ്ല മുഹമ്മദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
![]()
